---
title: "മുംബൈ ചോദിച്ചു വാങ്ങിയ തോല്‍വി! ലഖ്‌നൗ പിടിച്ചെടുത്തത് മുംബൈ ജയമുറപ്പിച്ച മത്സരം "
english_title: "Mumbai vs lukhnow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115303/Ipl 2023 lsg vs mi"
published_at: "2023-05-17T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64646640dbe07_images.jpeg"
keywords: []
---

# മുംബൈ ചോദിച്ചു വാങ്ങിയ തോല്‍വി! ലഖ്‌നൗ പിടിച്ചെടുത്തത് മുംബൈ ജയമുറപ്പിച്ച മത്സരം 

> **Lead Summary:** ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ 63ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് തോറ്റിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. പ്ലേ ഓഫിനോടടുക്കാന്‍ ജയം നിര്‍ണ്ണായകമായ മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് മുംബൈ തോറ്റത്. ലഖ്‌നൗവിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

## Article Content

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ 63ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് തോറ്റിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. പ്ലേ ഓഫിനോടടുക്കാന്‍ ജയം നിര്‍ണ്ണായകമായ മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് മുംബൈ തോറ്റത്. ലഖ്‌നൗവിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

അവസാന ഓവറില്‍ മുംബൈക്ക് ജയിക്കാന്‍ 11 റണ്‍സ് വേണമെന്നിരിക്കെ മൊഹ്‌സിന്‍ ഖാന്‍ റണ്‍സ് പ്രതിരോധിക്കുകയായിരുന്നു. കാമറൂണ്‍ ഗ്രീനിനെയും ടിം ഡേവിഡിനെയും ക്രീസില്‍ തളച്ചിട്ടാണ് മൊഹ്‌സിന്‍ ലഖ്‌നൗവിന് വിജയം നേടിക്കൊടുത്തത്. അനായാസമായി മുംബൈ ജയിക്കുമെന്ന് തോന്നിച്ച കളിയാണ് ലഖ്‌നൗ പിടിച്ചെടുത്തത്. ഒന്നാം വിക്കറ്റില്‍ 90 റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷമാണ് മുംബൈയുടെ തോല്‍വി. ഒരു തരത്തില്‍ പറഞ്ഞാല്‍ മുംബൈ ചോദിച്ചുവാങ്ങിയ തോല്‍വിയാണെന്ന് പറയാം. ലഖ്‌നൗവിനെതിരേ മുംബൈക്ക് പറ്റിയ മൂന്ന് പിഴവുകളാണ് കളി തോല്‍പ്പിക്കാന്‍ കാരണമായത്. അത് എന്തൊക്കെയാണെന്ന് അറിയാം. തോല്‍വിയുടെ പ്രധാന കാരണമായി മാറിയത് നേഹല്‍ വദേരയുടെ ഇന്നിങ്‌സാണെന്ന് പറയാം. അതുവരെ തകര്‍ത്തു കളിച്ചിരുന്ന മുംബൈ ഇന്നിങ്‌സിനെ പെട്ടെന്ന് സ്ലോവാക്കുന്ന ബാറ്റിങ്ങാണ് വദേര കാഴ്ചവെച്ചത്. 20 പന്തില്‍ 16 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115303/Ipl 2023 lsg vs mi)